വെച്ചൂച്ചിറ: അച്ചടിപ്പാറ, പുള്ളിക്കല്ല്, വാറ്റുകുന്ന്, നിരവ് തുടങ്ങി വെച്ചൂച്ചിറ പഞ്ചായത്തിലെ 15,3 വാർഡുകളിൽ 2200 കിലോഗ്രാം കപ്പ വിതരണം നടത്തി വെച്ചൂച്ചിറ പഞ്ചായത്ത് കരുതൽ പരിപാടി തുടരുന്നു. വിളഞ്ഞു പാകമായി ലോക്ക് ഡൗൺ മൂലം വിൽക്കാൻ സാധിക്കാതെ നിന്ന കപ്പയാണ് കൃഷി വകുപ്പ് മുഖേന വാങ്ങി വിതരണം നടത്തിയത്. വെച്ചൂച്ചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയാണ് ഇതിനു ധനസഹായം ചെയ്തത്. ഒരു മാസത്തിനകം ജീർണിച്ചും ഇളതായും പോകാമായിരുന്ന കപ്പ വിതരണം നടത്തിയതു മൂലം സൂക്ഷിച്ചു വെക്കാവുന്ന 2000 കിലോഗ്രാം ഭക്ഷണസാധനങ്ങൾ മിച്ചം വന്നു എന്നത് പദ്ധതിയിലെ ഏറ്റവുംവലിയ നേട്ടം എന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അതു പോലെ മരച്ചീനി കർഷകർക്കും പ്രയോജനം ലഭിച്ചു. നാളിതുവരെയായി 5000 കിലോഗ്രാം കപ്പ കർഷകരിൽ നിന്ന് വിലയ്ക്ക് വാങ്ങി പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ വിതരണം നടത്തിയിട്ടുണ്ട്.
ഡി.സി.സി വൈസ് പ്രസിഡന്റ് ടി.കെ സാജു, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹി ജേക്കബ് മാത്യു ചൗക്കയിൽ റിട്ടേട് പ്രവാസി കോൺഗ്രസ് പ്രതിനിധി രാജു മാമ്പറമ്പിൽ എന്നിവർ ചേർന്നാണ് മരച്ചീനി പഞ്ചായത്ത് പ്രസിഡന്റിന് കൈമാറിയത്. സംസ്കരിക്കുന്നതിനും മഴക്കാലം ആയതിനാൽ വാട്ടി സൂക്ഷിക്കുന്നതിന് ഇപ്പോൾ സാധിക്കില്ല.സർക്കാർ ഇടപെട്ട് ഈ കപ്പകൾ വിതരണം നടത്തുന്നതിന് സംവിധാനം ഏർപ്പെടുത്തിയില്ലെങ്കിൽ ഒരു മാസത്തിനകം ഉപയോഗശൂന്യമാകും. വരും വർഷങ്ങളിൽ ഭക്ഷ്യ ക്ഷാമത്തിന് ഇട വരുത്തും. ബിജു,സജി മരങ്ങാട്ട്, ബിന്ദു വിൽസൺ, ഷാജി, കുഞ്ഞുമോൻ, ജോമോൻ, റോയി തേവാരുമണക്ക്, ജോർജ്കുട്ടി, ഫിലിപ്പ്, ജയിംസ്, റഹീം, ലിനോജ് കണയങ്കൽ, മോൻസി. തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കിറ്റുക‌ളാക്കി കപ്പ വീടുകളിൽ എത്തിച്ചു നൽകിയത്.