ചെന്നീർക്കര: മണലൊടിപ്പടിയിൽ സാമൂഹ്യവിരുദ്ധ ശല്യമെന്ന് നാട്ടുകാരുടെ പരാതി. കഴിഞ്ഞ ദിവസം വീടുകളുടെ പരിസരങ്ങളിൽ എത്തി ഓടി മറഞ്ഞ അപരിചിതൻ നാട്ടുകാരുടെ ഉറക്കം കെടുത്തി. രാത്രി ഒൻപതുമണിയോടെ നടന്ന സംഭവത്തെ തുടർന്ന് നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. പമ്പുമല, മാവനാടിപ്പടി, മുണ്ടൻകാവനാൽ, വായനശാല കവല, കലാവേദി കലുങ്കുപടി എന്നിവിടങ്ങളിൽ നിരവധി രാത്രികാല മോഷണ ശ്രമങ്ങൾ നടന്നിട്ടുണ്ട്. പല തവണ പൊലീസിന് പരാതികൾ നൽകിയെങ്കിലും ഫലമുണ്ടായില്ല. രാത്രിയിൽ പ്രദേശവാസികൾക്ക് വീടിന് പുറത്തിറങ്ങാൻ ഭയമാണ്. പൊലീസ് രാത്രികാല നിരീക്ഷണം ഇവിടങ്ങളിൽ ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.