പത്തനംതിട്ട: ഭിന്നശേഷിക്കാർക്ക് വിദ്യാഭ്യാസ, തൊഴിൽ മേഖലകൾ മെച്ചപ്പെടുത്താൻ കൊവിഡ് പാക്കേജ് നടപ്പാക്കുമെന്ന് വികലാംഗ ക്ഷേമ കോർപ്പറേഷൻ ചെയർമാൻ അഡ്വ.പരശുവയ്ക്കൽ മോഹനൻ പറഞ്ഞു. ഭിന്നശേഷി സമൂഹം ഒന്നിയ്ക്കണമെന്നും ചെയർമാൻ ആവശ്യപ്പെട്ടു. കേരളീയ വികലാംഗ ഐക്യ അസോസിയേഷൻ സംഘടിപ്പിച്ച ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും എന്ന വിഷയത്തിൽ സെമിനാറും അസോസിയേഷൻ പ്രവർത്തകയായ ആർ.കെ.ജയശ്രീയുടെ അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് റഷീദ് ആനപ്പാറ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.സി.വറുഗീസ്, ഓൾ കേരള പേരന്റ്സ് അസോസിയേഷൻ ഒഫ് ഹിയറിംഗ് ആൻഡ് ഇംപേർഡ് സംസ്ഥാന ജനറൽ സെക്രട്ടറി എം.മൊയ്ദീൻ, ഭാരതീയ വികലാംഗ ഐക്യ അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡൻ്റ് കൊല്ലക ബേബി, ഫെഡറേഷൻ ഒഫ് ഡിഫ്രൻലി ഏബിൾഡ് ഇൻ മെഡിക്കൽ ആൻഡ് അലൈയിഡ് സയൻസസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.പ്രദീപ് ശങ്കർ, അസോസിയേഷൻ പ്രവർത്തകരായ എം.ആർ.രേഖ, കെ.കെ.ബാബുരാജ്, രമാദേവി, അനുപമ സതീഷ് എന്നിവർ പ്രസംഗിച്ചു.