k-surendran

പത്തനംതിട്ട : കോന്നി, റാന്നി വനം ഡിവിഷനിൽപ്പെട്ട വനമേഖലയിൽ മരങ്ങൾ മുറിച്ചു വിറ്റ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ കോർ ടീം അംഗങ്ങൾ അടങ്ങിയ സംഘം ഇന്ന് 11.30 ന് റാന്നി ചേത്തക്കൽ കരികുളം വനമേഖലയും തുടർന്ന് ചിറ്റാർ വന മേഖലയും സന്ദർശിക്കുമെന്ന് ജില്ലാ പ്രസിഡന്റ് അശോകൻ കുളനട അറിയിച്ചു.