കാട്ടൂർപേട്ട: ചെറുകോൽ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ കീഴിൽ കാട്ടൂർപേട്ടയിൽ പ്രവർത്തിക്കുന്ന കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെ നിലവിലെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് സി.പി.ഐ ചെറുകോൽ ലോക്കൽ കമ്മിറ്റി.കേന്ദ്രത്തിന്റെ നിലവിലെ സ്ഥലം ഉപയോഗിച്ച് പുതിയ കെട്ടിടം നിർമ്മിച്ച് കിടത്തി ചികിത്സ ആരംഭിക്കണമെന്നും സ്ഥിരമായി ഡോക്ടറെ നിയമിക്കണമെന്നും നിലവിലെ കുടുംബക്ഷേമ ഉപകേന്ദ്രം പ്രാഥമിക ആരോഗ്യകേന്ദ്രമാക്കി ഉയർത്തണമെന്നും സി.പി.ഐ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യം മുൻനിറുത്തി എം.എൽ.എ പ്രമോദ് നാരായണനും മന്ത്രി വീണാ ജോർജ്ജിനും നിവേദനം നൽകുന്നതിനും യോഗം തീരുമാനിച്ചു. യോഗത്തിൽ അബ്ദുൾ ഫസിൽ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി അബ്ദുൾ ഗഫൂർ, റഹിംകുട്ടി, ഹസീനതൻസീർ എന്നിവർ പ്രസംഗിച്ചു.