പന്തളം: കെ.എസ്.ആർ.ടി.സിയുടെ സ്വിഫ്റ്റ് പദ്ധതിയുടെ പേരിൽ പന്തളം ഡിപ്പോയിൽ നിന്നും ബസുകൾ കടത്തിക്കൊണ്ടു പോകാനുള്ള സർക്കാർ നീക്കങ്ങൾ അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് പന്തളം ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് ജി.അനിൽകുമാർ, ജനറൽ സെക്രട്ടറി കിരൺ കുരമ്പാല എന്നിവർ ആവശ്യപ്പെട്ടു. ജന്റം പദ്ധതിയിലെ രണ്ട് ബസുകൾ പന്തളത്തുനിന്നും കൊണ്ടുപോയി. മറ്റ് ബസുകൾ കൂടി ഇവിടെ നിന്നും കൊണ്ടുപോകാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇത്തരത്തിൽ ഡിപ്പോ അടച്ചുപൂട്ടുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം വെക്കുന്നത്. ഈ നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണമെന്ന് അവർ ആവശ്യപ്പെട്ടു.