പന്തളം:അദ്ധ്യാപകർ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യത്തിനു വേണ്ടി മൊബൈൽഫോൺ വാങ്ങി നൽകി. തോട്ടക്കോണം ഗവൺമെന്റ് ഹൈസ്‌കൂളിലെ ഫോൺ ഇല്ലാത്ത 14 വിദ്യാർഥികൾക്കാണ് മൊബൈൽഫോൺ വാങ്ങി നൽകിയത്. തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ ഗവൺമെന്റ് സ്‌കൂളുകളിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്നത് ഇവിടെയാണ്. അദ്ധ്യാപകരായ അൻവർ ബഷീർ, കെ.ശ്രീകല, എൻ.ജി ജയന്തി ,ബിന്ദു വി.ലത, എസ്.പ്രസീത ,ആർ.കഞ്ചന, ബി.സബിത, സി.ജസീന്താ ,എസ് ശൈലജ ,എസ് അൻസീന ,ആർ ശ്രീലത, പ്രിജി ആന്റണി, ജോസ് മത്തായി എന്നിവരാണ് മൊബൈൽ ചലഞ്ചിൽ പങ്കാളികളായത്. ഫോൺ വിതരണോദ്ഘാടനം പി.ടി.എ പ്രസിഡന്റ് പ്രമോദ് കുമാർ നിർവഹിച്ചു.