കടമ്പനാട് : കൊവിഡിന്റെ പശ്ചാത്തലത്തിൽ പട്ടികജാതി വിഭാഗത്തിൽ പെടുന്നവർക്ക് വിവിധ ആനുകൂല്യങ്ങൾ നൽകുന്നതായി സോഷ്യൽ മീഡിയകളിൽ വ്യാജ പ്രചരണം. കൊവിഡ് ബാധിച്ച കുടുംബങ്ങൾക്ക് 5000 രൂപ ധനസഹായം നൽകുന്നു എന്നായിരുന്നു ആദ്യ പ്രചരണം. രണ്ടാമത് വിദ്യാർത്ഥികൾക്ക് ലാപ് ടോപ്പ്, മൊബൈൽ ഫോൺ എന്നിവ നൽകുന്നതായും പ്രചരണം നടത്തി. ഓരോന്നിന്റെയും അപേക്ഷാ ഫോമിന്റെ മാതൃക വരെ നൽകിയാണ് വ്യാജ പ്രചരണം ആളുകൾ ഇത് കണ്ട് പട്ടികജാതി ഓഫീസുകളിലേക്ക് വിളിക്കുകയാണ് ചെലർ അപേക്ഷയെല്ലാം തയാറാക്കി നേരെ ഓഫീസിലേക്ക് ചെല്ലുകയാണ്. കൊവിഡിന്റെ പശ്ചാത്തലത്തിൽ പട്ടികജാതി വികസന വകുപ്പ് ഇതുവരെയും യാതൊരുവിധ ആനുകൂല്യങ്ങളും നൽകുന്നതിന് അപേക്ഷ ക്ഷണിച്ചിട്ടില്ലെന്ന് ജില്ലാ ഓഫീസ് അധികൃതർ പറഞ്ഞു .