പത്തനംതിട്ട : പ്രക്കാനം മൂന്നാം വാർഡിൽ ഇന്നലെ രാവിലെ ഉണ്ടായ ശക്തമായ മിന്നലിൽ നിരവധി വീടുകൾക്ക് നാശം. താഴെമുരുപ്പേൽ സന്തോഷിന്റെ വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങൾ കത്തിനശിച്ചു. വീടിന്റെ ഭിത്തികൾ വിണ്ടുകീറി. സമീപത്തെ നിരവധി വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങൾ കത്തുകയും വയറിംഗ് കത്തി നശിക്കുകയും ചെയ്തു. താഴെമുരൂപ്പേൽ സുരേഷ്, സദാനന്ദൻ, മാളിയേക്കൽ സുരേഷ്, സുഭാഷ്, സുരേന്ദ്രൻ, വാഴപ്പള്ളിക്കുഴിയിൽ രാഘവൻ എന്നിവരുടെ വീടുകൾക്ക് നാശം സംഭവിച്ചു. മിന്നലിൽ പരിക്കേറ്റ താഴെമുരുപ്പേൽ നാരായണിയേയും സുരേഷിന്റെ മകനെയും അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.