ചെന്നീർക്കര: തണങ്ങാട്ടിൽപ്പടി, പമ്പുമല, മൂലേലേത്തുപടി, തഴയിൽ ട്രാൻസ്‌ഫോർമർപടി റോഡ് എന്നിവിടങ്ങളി വഴിവിളക്കുകൾ പ്രകാശിക്കാതായിട്ട് മാസങ്ങളായി. രാത്രികാലങ്ങളിൽ പലയിടത്തും കൂരിരുട്ടായതിനാൽ മോഷ്ടാക്കളുടെ ശല്യം വർദ്ധിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. കൊവിഡ് രോഗം കാരണം പുതിയ കരാർ ഉറപ്പിക്കാൻ കഴിയാത്തതിനാലാണ് ലൈറ്റുകൾ മാറിയിടാൻ വൈകുന്നതെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു.

രാത്രിയുടെ മറവിൽ രാമൻചിറ ഐ. ടി.ഐ റോഡിലൂടെ വൻ ലഹരി കടത്ത് നടക്കുന്നതായും സൂചനയുണ്ട്. പ്ലാവിനാൽ ഭാഗത്ത് ചാരായം വാറ്റും തകൃതിയായി നടക്കുന്നു. ഈ ഭാഗങ്ങളിൽ പൊലീസ്-എക്സൈസ് വിഭാഗങ്ങൾ രാത്രികാല പരിശോധന നടത്തണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.