book

പത്തനംതിട്ട : ജൂൺ 19 വായനാദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ എക്‌സൈസ് വകുപ്പ് കുട്ടികൾക്കായി വായനമൽസരം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ വായിച്ചിട്ടുള്ള മലയാളം/ഇംഗ്ലിഷ് കൃതികളിലെ ഒരു കഥാപാത്രത്തെക്കുറിച്ച് മൂന്നു മിനിറ്റിൽ അധികരിക്കാത്ത അവതരണം വീഡിയോയിൽ എടുത്ത് വിമുക്തി മിഷനിലേക്ക് അയക്കണം.വിമുക്തി മിഷന്റെ jecapckerala@gmail.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യാം. ഫോൺ 0468 2222873.