തിരുവല്ല: തിരുവല്ല മാർത്തോമ്മ കോളേജിലെ എൻ.സി.സിയുടെ നേതൃത്വത്തിൽ ലോക രക്ത ദാന ദിനാചരണത്തിന്റെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.തിരുവല്ല ടീ എം.എം ആശുപത്രിയുടെ സഹകരണത്തോടെയായിരുന്നു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. രക്തദാന ക്യാമ്പ് 15 കേരള ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ കേണൽ. മനീന്ദർ സിംഗ് സച്ച്‌ദേവ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. എൻ.സി.സി കേഡറ്റുകൾ രക്തദാനം ചെയ്തു. ടി.എം.എം ആശുപത്രിയിലെ ട്രാൻസ്ഫുഷൻ വിഭാഗം മേധാവി ഡോ.ടാലോ വർഗീസ് കുര്യൻ എൻ.സി.സി ഓഫീസർ ലഫ്റ്റണന്റ്. റെയിസൻ സാം രാജു, കേഡറ്റ്.ഗോട്ബി എസ് ബാബു, ശബരിനാഥ് എസ്, അർച്ചന അനിൽ എന്നിവർ പ്രസംഗിച്ചു.