പന്തളം: ദേശീയ സേവാഭാരതി പന്തളം മുൻസിപ്പൽ കമ്മിറ്റിയുടെ വാർഷിക പൊതുയോഗം നടന്നു. പ്രസിഡന്റ് സദീഷ് മഞ്ചാടിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി അജിത് കെ.ആർ വാർഷിക റിപ്പോർട്ടും, ട്രഷർ മഹേഷ് കുമാർ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. 2021-22 ലേക്കുള്ള പദ്ധതികൾ തയാറാക്കി പുതിയ ഭരണ സമിതിയേയും തിരഞ്ഞെടുത്തു. ഡോ.ഹരിലാൽ വാരണാധികാരിയായിരുന്നു. വിശിഷ്ടാതിഥികളായി സേവാഭാരതി സ്റ്റേറ്റ് കോ-ഓർഡിനേറ്റർ പ്രസാദും, ജില്ലാ ജനറൽ സെക്രട്ടറി സന്തോഷ് ഐരൂരും പങ്കെടുത്തു. വൈസ് പ്രസിഡന്റ് മഹേഷ് കുമാർ സ്വാഗതവും, ജോയിന്റ് സെക്രട്ടറി ജ്യോതി പി കൃതജ്ഞതയും രേഖപ്പെടുത്തി. വാർഷിക യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി സദീഷ് മഞ്ചാടി, സെക്രട്ടറിയായി അജിത് കെ.ആർ, ട്രഷററായി ഗണേഷ് കുമാർ, ഐ.ടി കോ-ഓർഡിനേറ്ററായി ഹരി വി.എസ് നെയും തിരഞ്ഞെടുത്തു