kgof
അടൂർ നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിക്കാൻ പോകുന്ന കൊവിഡ് സെന്ററിലേക്ക് കെ. ജി. ഒ. എഫ് നൽകിയ സാധനങ്ങൾ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നഗരസഭാ ചെയർമാൻ ഡി. സജിക്ക് കൈമാറുന്നു.

അടൂർ: കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ (കെ.ജി.എഫ്. ഒ) കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി അടൂർ ആൾ സെയ്ന്റ്സ് സ്കൂളിൽ ആരംഭിക്കുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് നൂറ് കിടക്കകൾക്കുള്ള ബെഡ് ഷീറ്റുകളും തലയിണ കവറുകളും വിതരണം ചെയ്തു. നഗരസഭാ കാര്യാലയത്തിൽ കൊവിഡ് നിബന്ധനകൾ പാലിച്ച് നടത്തിയ ചടങ്ങിൽ നഗരസഭാ ചെയമാൻ ഡി.സജിക്ക് കൈമാറി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു . ഫെഡേറേഷൻ ജില്ലാ പ്രസിഡന്റ് എം. അനിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഡോ.സായി പ്രസാദ് സ്വാഗതം പറഞ്ഞു.സി.പി.ഐ. മണ്ഡലം സെക്രട്ടറി ഏഴംകുളം നൗഷാദ് ,.നഗരസഭ വൈസ് ചെയർപേഴ്സസൺ ദിവ്യ റെജി മുഹമ്മദ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷ ബിനാ ബാബു, കൗൺസിലർ കെ.മഹേഷ് കുമാർ, കെ.ജി.ഒ എഫ് നേതാക്കളായ എം.എസ്.വിമൽ കുമാർ, സി.കെ.ഹാബി, അജിത് ഗണേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.