പുല്ലാട് : സി.പി.എം പുല്ലാട് നോർത്ത് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ജി.അജയകുമാർ ഉദ്ഘാടനം ചെയ്തു. കെ.ജി.രാജേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി രെഞ്ചു.സി.നായർ, ലോക്കൽ കമ്മിറ്റി അംഗം സി.എസ്. മനോജ്‌ , ഷിബു മാത്യു, ടി.രാജൻ, അനിത ടി.മാർക്കോസ്, സുധീഷ് എസ്.പിള്ള, രാഹുൽ എന്നിവർ നേതൃത്വം നൽകി.