തിരുവല്ല: ശക്തമായ കാറ്റിലും മഴയിലും കവുങ്ങ് വീണ് പെരിങ്ങരയിൽ വീടിന്റെ മേൽക്കൂര തകർന്നു. പെരിങ്ങര 11-ാം വാർഡിൽ തുണ്ടിയിൽ ജയശ്രീയുടെ വീടിന്റെ മേൽക്കൂരയാണ് തകർന്നത്. ഇന്നലെ പുലർച്ചെ മൂന്നിനാണ് സംഭവം. കിടപ്പുമുറിയുടെ ഓട് മേഞ്ഞ മേൽക്കൂര ഭാഗീകമായി നശിച്ചു. സ്വന്തം പുരയിടത്തിൽ നിന്നിരുന്ന കവുങ്ങാണ് വീടിന് മുകളിൽ വീണത്. ജയശ്രീയും മക്കളായ സേതു ലക്ഷ്മിയും ശ്രീലക്ഷ്മിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തകർന്ന മേൽക്കൂരയിൽ നിന്നും ഓട് പൊട്ടി മുറിക്കുള്ളിലേക്ക് വീണെങ്കിലും ആർക്കും പരിക്കില്ല. വാർഡ് മെമ്പർ അശ്വതി രാമചന്ദ്രനും റവന്യു ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു.