തിരുവല്ല: കിടപ്പു രോഗികൾക്ക് വീടുകളിലെത്തി കൊവിഡ് വാക്സിൻ നൽകുന്ന പദ്ധതിക്ക് നിരണം പഞ്ചായത്തിൽ തുടക്കമായി. ഒന്നാം വാർഡിൽ നിന്നും ആരംഭിച്ച വാക്സിനേഷന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി പുന്നൂസ് നിർവഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാർ എം.ജി രവി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മെറീന തോമസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ അലക്സ് ജോൺ പൂത്തുപ്പള്ളിൽ, ജോളി ഈപ്പൻ, ബിനീഷ് കുമാർ, സാറാമ്മ വർഗീസ്, രാഖി രാജപ്പൻ, ആരോഗ്യ പ്രവർത്തകരായ അജിത, നസിം, സുഭദ്ര എന്നിവർ നേതൃത്വം നൽകി. പഞ്ചായത്തിലാകമാനം നൂറോളം കിടപ്പു രോഗികളുണ്ട്.