തിരുവല്ല: ലോക്ക് ഡൗണിൽ ചെറുകിട, ഇടത്തരം വ്യാപാരസ്ഥാപനങ്ങൾ അടച്ചിടുകയും മാനദണ്ഡങ്ങളൊന്നും പാലിക്കാതെ ഓൺലൈൻ വ്യാപാരത്തിന് അനുമതി നൽകുന്നതിൽ പ്രതിഷേധിച്ചും മർച്ചൻ്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വ്യാപാരികൾ പ്രതിഷേധ ധർണ നടത്തി. മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം.സലിം ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ എം.കെ.വർക്കി, മാത്യൂസ് കെ.ജേക്കബ്, ഷിബു പുതുക്കേരിൽ, കെ.കെ.രവി, പി.എസ് നിസാമുദ്ദീൻ, രഞ്ജിത്ത് എബ്രഹാം, ജോൺസൺ തോമസ്, ഫ്രാൻസിസ്, വിജു തോമസ്, ജെയിംസ് ജോസഫ്, അബിൻ ബേക്കർ എന്നിവർ പ്രസംഗിച്ചു.