പന്തളം: പന്തളത്തിന്റെ നിലനിൽക്കുന്ന പൊതു സ്ഥാപനമായ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് മാറ്റുവാനുള്ള ഉന്നതതല നീക്കം ഉപേക്ഷിക്കണമെന്ന് പന്തളം ജനകീയ വികസന സമിതി ആവശ്യപ്പെട്ടു. അനേകായിരങ്ങളുടെ സമര ശക്തിയിലും സമ്മർദ്ദങ്ങളിലും നേടിയെടുത്ത ബസ് സ്റ്റാന്റ് ചില സ്വാർത്ഥരുടെ ചിന്തകളിൽ ഇല്ലാതാക്കുവാൻ ശ്രമച്ചാൽ ശക്തമായ സമരവുമായി പന്തളത്തെ ജനങ്ങൾ രംഗത്തു വരുമെന്ന് വികസന സമിതി മുന്നറിയിപ്പ് നൽകി. സമിതി ചെയർമാൻ കെ.എം. ജലീൽ നേതൃത്വ നൽകിയ സമരത്തിൽ ജനറൽ കൺവീനർ കെ.ആർ.രവി, ബാബു പീടികയിൽ , ശശി കുമാർ വാളാക്കോട്, ഹബീബ് റഹ്മാൻ , ജി.അരുൺ കുമാർ എന്നിവർ പ്രസംഗിച്ചു.