തിരുവല്ല: ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ അവസാന നാളുകളിലെ ചിന്തകളും പ്രസംഗങ്ങളും മെത്രാപ്പൊലീത്തയുടെ സെക്രട്ടറിമാരുടെ സ്മരണകളും ഉൾക്കൊള്ളിച്ച 'സായന്തന ധ്യാനങ്ങൾ' എന്ന ഗ്രന്ഥം ക്രൈസ്തവ സാഹിത്യ സമിതി പ്രസിദ്ധീകരിച്ചു. ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത മാദ്ധ്യമ പ്രവർത്തകൻ അലക്‌സ് തെക്കൻനാട്ടിലിന് നൽകി പ്രകാശനം ചെയ്തു. ഗ്രിഗോറിയോസ് മാർ സ്‌തേഫാനോസ്, റവ.കെ.ഇ. ഗീവർഗീസ്, റവ.ആശിഷ് തോമസ് ജോർജ്, റവ.ഏബ്രഹാം സുധീപ് ഉമ്മൻ, റവ.ബ്ലെസൻ ഫിലിപ് തോമസ് എന്നിവർ പങ്കെടുത്തു.