കൂടൽ: അശാസ്ത്രീയമായ ലോക്ഡൗൺ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാര വ്യവസായി ഏകോപന സമിതി കൂടൽ യൂണിറ്റ് കമ്മിറ്റി മെമ്പർമാർ വ്യാപാര ഭവനുമുൻപിൽ പ്രതിഷേധ ധർണ നടത്തി. ജില്ലാ ട്രഷറാർ കൂടൽ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സുരേഷ് ,വർഗീസ് ജോൺ,സണ്ണി , ബാബു എന്നിവർ പ്രസംഗിച്ചു.