ചെന്നീർക്കര : അമ്പലത്തുംപാട് തോമയ്ക്കൽ പുത്തൻവീട്ടിൽ (തുണ്ടിൽ) പരേതനായ ഹോണററി ക്യാപ്റ്റൻ എൻ. ഐ. ജേക്കബിന്റെ ഭാര്യ മേരിക്കുട്ടി ജേക്കബ് (94, റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് സെന്റ് തോമസ് സി. എസ്. ഐ. പള്ളിയിൽ. കൊല്ലകടവ് തെങ്ങുംതറയിൽ കുടുംബാംഗമാണ്. മക്കൾ : ഇടിക്കുള ജേക്കബ് (സണ്ണി ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ, മുംബൈ), ജോൺ ജേക്കബ് (സജി റിട്ട. പ്രിൻസിപ്പൽ എസ്. എൻ. ഗിരി എസ്. എൻ. ഡി. പി. എച്ച്. എസ്. എസ്. ചെന്നീർക്കര), മറിയാമ്മ ജേക്കബ് (സോണിയ യു. എസ്. എ), ശമുവേൽ ജേക്കബ് (സാബുറിട്ട. ബി. എസ്. എഫ്.), ഡോ. വർഗീസ് ജേക്കബ് (സോണു -എച്ച്. ഒ. ഡി, മാത്സ് ഡിപ്പാർട്ട്‌മെന്റ് ഗവ. കോളേജ് കോട്ടയം). മരുമക്കൾ : ഏലിയാമ്മ ജേക്കബ് (യു, എസ്. എ.), പരേതയായ അനീറ്റ ജോൺ, സുജാത ജോർജ്ജ് (പ്രിൻസിപ്പൽ, ഗവ. ബധിര വിദ്യാലയം, തിരുവനന്തപുരം), ജോസ് ജോൺ (യു. എസ്. എ.),ബിന്ദു ശമുവേൽ (അദ്ധ്യാപിക), ശോഭാ മേരി വർക്കി (അദ്ധ്യാപിക, സെന്റ് ജോൺസ് എച്ച്. എസ്. എസ്., ഇരവിപേരൂർ).