മെഴുവേലി : പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടന്നുവരുന്ന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി ഇലവുംതിട്ട യൂണിറ്റ് 10, 000 രൂപ സംഭാവന നൽകി. യൂണിറ്റ് പ്രസിഡൻ്റ് മഹൽരാജ്, സെക്രട്ടറി ഡി.ബിനു പല്ലവി എന്നിവർ ചേർന്ന് തുക പഞ്ചായത്ത് പ്രസിഡൻ്റ് പിങ്കി ശ്രീധറിന് കൈമാറി.