കടമ്പനാട് : കൊവിഡ് വാക്സിനേഷൻ വിതരണത്തിൽ അനാവശ്യ ഇടപെടൽ നടത്തി വിതരണം അട്ടിമറിക്കുകയും, പട്ടികജാതി കോളനിയിലെ വാക്സിനേഷൻ തടസപ്പെടുത്തുകയും ചെയ്ത കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടിക്കെതിരെയും, കടമ്പനാട് പി.എച്ച് സി ഹെൽത്ത് ഇൻസ്പെക്ടർ എൻ ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് സുരേഷ് കുഴിവേലിയെ സസ്പെൻ്റ് ചെയ്യാനുളള നീക്കം നടത്തുകയും ചെയ്ത പഞ്ചായത്ത് പ്രസിഡൻറ് നിയമ വിരുദ്ധ നടപടിയിൽ നിന്നും പിന്മാറണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് കടമ്പനാട്, മണ്ണടി മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ ധർണനടത്തി. ഡി.സി.സി പ്രസിഡൻ്റ് ബാബു ജോർജ് ഉദ്ഘാടനം ചെയ്തു. മണ്ണടി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. ജനറൽ സെക്രട്ടറി പഴകുളം മധു, ജെ.എസ് അടൂർ, സി.കൃഷ്ണകുമാർ, തോപ്പിൽ ഗോപകുമാർ, പഴകുളം ശിവദാസൻ, എഴംകുളം അജു , എം.ആർ ജയ പ്രസാദ് , ബിനുചക്കാലയിൽ, ബിനു.എസ് , ബിജിലി ജോസഫ് , മണ്ണടി പരമേശ്വരൻ ,റെജീ മാമ്മൻ, സുധാനായർ , വിമല മധു , എൽ.ഉഷാകുമാരി, ജോസ് തോമസ്, കെ.ജി ശിവദാസൻ ,മാനപള്ളിൽ മോഹനൻ, ടി.പ്രസന്നകുമാർ, സാറാമ്മ ചെറിയാൻ, കെ.രവീന്ദ്രൻ പിള്ള, ഷിബു ബേബി, ഷാബു ജോൺ, ജോയി തെക്കേവീട്ടിൽ, രഞ്ജിനി സുനിൽ, ഷീജാ മുരളീധരൻ, ജറിൻ ജേക്കബ് ,വത്സമ്മാ രാജു ,സാനു തുവയൂർ, ജിജി മാമ്മൻ ഫിലിപ്പ്, രാജു ജോർജ് തുടങ്ങിയവർ സംസാരിച്ചു.