mampara-maniyar-road-
Mampara Maniyar Road Issue

പെരുനാട് : റാന്നി പെരുനാട് ഗ്രാമ പഞ്ചായത്തിലെ മാമ്പാറ മണിയാർ റോഡ് തകർന്ന നിലയിൽ. വർഷങ്ങളായി അറ്റകുറ്റപ്പണിയോ റീ ടാറിങ്ങോ നടത്താത്ത റോഡിലൂടെ യാത്ര വളരെ ദുഷ്‌കരമാണ്. റോഡിലെ ടാറിംഗ് ഇളകി മെറ്റൽ തെളിഞ്ഞതോടെ മാമ്പാറ വലിയ വളവിൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവായി. കൂടാതെ ഇറക്കയും കൊടും വളവും കാരണം എതിരെ വരുന്ന വാഹനങ്ങൾ
കാണാൻ കഴിയാത്ത സാഹചര്യത്തിലുമാണ് ഇവിടെ അപകടങ്ങൾ ഉണ്ടാവുന്നതെന്നും നാട്ടുകാർ പറയുന്നു. അധികൃതർ ഇടപെട്ട് ഈ റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കുകയും മാമ്പാറ വളവിൽ തീരെ വീതി കുറഞ്ഞഭാഗങ്ങളിലെ വശങ്ങൾ കോൺക്രീറ്റ് ചെയ്തു വീതി കൂട്ടി അപകങ്ങൾ ഒഴിവാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.