പത്തനംതിട്ട. യോഗാ അസോസിയേഷൻ ഒഫ് പത്തനംതിട്ടയുടെ നേതൃത്വത്തിൽ അന്തർദേശീയ യോഗാ ദിനത്തോട് അനുബന്ധിച്ച് ജില്ലയിൽ പതിനായിരം വീടുകളിൽ ഓൺലൈനായി സൗജന്യ യോഗാ പരിശീലനം നടത്തുന്നു. കേരളത്തിലെ പ്രമുഖരായ യോഗാചാര്യമാർ പങ്കെടുക്കും. യോഗാ ദിനാചരണത്തിന്റെ ഭാഗമായി 18ന് വൈകിട്ട് 7 ന് ഗൂഗിൾ പ്ലാറ്റ്‌ഫോമിലൂടെ ബെബിനാർ സംഘടിപ്പിക്കും. മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. വർത്തമാനകാല ജീവിത പ്രതിസന്ധിയും യോഗയുടെ പ്രാധാന്യവും എന്ന വിഷയം അവതരിപ്പിച്ച് ഡോ.വിൻസെന്റ് ( കൺട്രോളർ ഒഫ് എക്‌സാമിനേഷൻ കണ്ണൂർ യൂണിവേഴ്‌സിറ്റി) സംസാരിക്കും. ജില്ലയിലൊട്ടാകെ, യോഗാ അസോസിയേഷന്റെ നേതൃത്വത്തിൽ കൊവിഡു കാലത്ത് പ്രത്യേക സിലബസ് ക്ലാസുകൾ നടന്നുവരുന്നു.