നെല്ലിക്കാല : കോൺഗ്രസ് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൂത്ത് പരിധിയിലെ 60 കുട്ടികൾക്ക് പഠനോപകരണങ്ങളും മാസ്‌കും മധുരവും വിതരണം ചെയ്തു. കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി എം.എസ്.സിജു, ജോയ് ചൂരത്തലക്കൽ, തോമസ് വർഗീസ്, ജോയ് ജോർജ്, കെ. കെ. ഗംഗാധരൻ, സോണി ഗംഗാധരൻ, ജിതിൻ രാജ്, റെന്നി രാജു, രാജു ജോർജ്, ബിജു പ്ലാങ്ങൂട്ടത്തിൽ, ജജോ, സനൂപ് സാമുവേൽ, പ്രശാന്ത് പി.ഡി.സച്ചു എന്നിവർ നേതൃത്വം നൽകി.