കുന്നന്താനം: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പെട്രോൾ ഉത്പന്നങ്ങളുടെ വർദ്ധിപ്പിച്ച വില പിൻവലിക്കുക, ജി.എസ്.ടി.പരിധിയിൽ ഉൾപ്പെടുത്തുക, സാധാരണ ജനങ്ങൾക്ക് യഥാർത്ഥവിലയിൽ നിന്നും ന്യായമായ ടാക്‌സ് ഈടാക്കി വിപണിയിൽ വില്ക്കാനുള്ള അനുവാദം നല്കുക എന്നീ ആവശ്യങ്ങൾ ഇന്നയിച്ച് ഐ.എൻ.ടി.യു.സി. കുന്നന്താനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ കുന്നന്താനം പെട്രോൾ പമ്പിനു മുന്നിൽ നടത്തിയ ധർണ ഐ.എൻ.ടി.യു.സി. സംസ്ഥാന നിർവാഹ സമിതി അംഗം എ.ഡി.ജോൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ദീപു തെക്കേമുറി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. മെമ്പർമാരായ സുരേഷ് ബാബു പാലാഴി, മാന്താനം ലാലൻ, ഐ.എൻ.ടി.യു.സി. യുവതൊഴിലാളി വിഭാഗം സംസ്ഥാന സെക്രട്ടറി അജിൻ കുന്നന്താനം, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിഷ്ണു എസ് നാഥ്, തമ്പി പല്ലാട്ട് , ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷാജി പാമല എന്നിവർ പ്രസംഗിച്ചു.