പുല്ലാട് : വ്യാപാരി വ്യവസായി സമിതി പുല്ലാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓട്ടോ, ടാക്സി ഡ്രൈവർമാർക്കും, ലോഡിംഗ് തൊഴിലാളികൾക്കും, വ്യാപാരികൾക്കും ഭക്ഷ്യധാന്യ, പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ബിജു വർക്കി ഉദ്ഘാടനം നിർവഹിച്ചു. ഏരിയ പ്രസിഡൻ്റ് സിബിൻ തോമസ്, ഏരിയ സെക്രട്ടറി ദീപു ടോം യൂണിറ്റ് രക്ഷാധികാരി പി.എൻ, സതീഷ് ബാബു പ്രസിഡന്റ് അബ്ദുൽ റഹീം, സെക്രട്ടറി ജൂബി ഓവനാലിൽ, ട്രഷറർ ബ്ലസൻ പോവതുമൂട്ടിൽ എന്നിവർ നേതൃത്വം നൽകി.