15-karunalayam
പഠനോപകരണ വിതരണം സി പി ഐ (എം) ജില്ലാ സെക്രട്ടറി കെ. പി. ഉദയഭാനു ഉത്ഘാടനം ചെയ്യുന്നു

കിടങ്ങന്നൂർ: കരുണാലയം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന പഠനോപകരണ വിതരണം സി.പി.ഐ ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു ഉദ്ഘാടനം ചെയ്തു. മുൻ ദേവസ്വംബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ അദ്ധ്യക്ഷത വഹിച്ചു. ആദ്യ പുസ്തക വിതരണം സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനുവിൽ നിന്നും നൽക്കാലിയ്ക്കൽ എസ്.വി.ജി.വി.എച്ച്. എസ് എസിലെ കുട്ടികൾക്ക് വേണ്ടി അനിതകുമാരി ടീച്ചർ ഏറ്റുവാങ്ങി. കിടങ്ങന്നൂർ സി.ഐ.ടി.യു.ചുമട്ടു തൊഴിലാളികളുടെയും ഓട്ടോ തൊഴിലാളികളുടെയും കുട്ടികളുടെ പഠനോപകരണങ്ങൾ ജില്ലാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.അജയകുമാർ വിതരണം നടത്തി. തുടർന്ന് നടന്ന ചടങ്ങിൽ മുൻ സാമൂഹ്യനീതി ഓഫീസർ ജാഫർഖാൻ, ഇലവുംതിട്ട ജനമൈത്രി ബീറ്റ് ഓഫീസർ അൻവർഷാ, കരുണാലയം അമ്മവീട് ചെയർമാൻ അബ്ദുൾ അസീസ്, കിടങ്ങന്നൂർ മേഖല സെക്രട്ടറി സുധീഷ്, എ.ഐ.വൈ.എഫ്. ജില്ലാ കമ്മിറ്റി അംഗം ലാൽ കുമാർ, കരുണാലയം ലൈബ്രറി സെക്രട്ടറി കിടങ്ങന്നൂർ പ്രസാദ്, മാദ്ധ്യമ പ്രവർത്തകൻ ചെറിയാൻ കിടങ്ങന്നൂർ, ശോഭന ചെല്ലപ്പൻ എന്നിവർ ആശംസകൾ അറിയിച്ചു.