മല്ലപ്പള്ളി : മുസ്ലീംലീഗ്, യൂത്ത്‌ലീഗ്, എം.എസ്.എഫ് വായ്പ്പൂര് ഈസ്റ്റ് യൂണിറ്റ് കമ്മിറ്റിയുടെ സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം നടത്തി. മുസ്ലീംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഇ.അബ്ദുൾ റഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് അസീസ് വലിയ പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഫിറോസ് ഖാൻ, മുസ്ലീംലീഗ് ജില്ലാ സെക്രട്ടറിമാരായ കെ.എം.എം സലിം, ഹുനൈസ് ഊട്ടുകുളം, യൂത്ത് ലീഗ് ജില്ലാ ജില്ലാ വൈസ് പ്രസിഡന്റ് ഇല്ല്യാസ് വായ്പ്പൂര്, ട്രഷറാർ ജാഫർ ഖാൻ, ഇസ്മായിൽ ചീനിയിൽ, മുഹമ്മദ് അഫ്‌സൽ, അമീൻ,അൽഫിൻ എന്നിവരുടെ നേതൃത്വത്തിൽ പഠനോപകരണ കിറ്റുകൾ വിദ്യാർത്ഥികളുടെ വീടുകളിൽ എത്തിച്ചു നൽകി.