മല്ലപ്പള്ളി: താലൂക്ക് ആശുപത്രിയിലെ രോഗികൾ കൂട്ടിരുപ്പുകാർ, പൊതുനിരത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തകർ തുടങ്ങിയവർക്ക് ഉച്ചഭക്ഷണം നൽകിവരുന്ന കീഴ്വായ്പ്പൂരിലെ യുവജന സംഘടനാ പ്രവർത്തകർക്ക് എൻ.ജി.ഒ യൂണിയൻ അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറികളും നൽകി. താലൂക്ക് ആശുപത്രി അങ്കണത്തിൽ സൂപ്രണ്ട് ഡോ സിനീഷ് ജോയിക്ക് എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം മാത്യു എം.അലക്‌സ് സാധനങ്ങൾ കൈമാറി. യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.പി രാജേന്ദ്രൻ, ശ്രീനിവാസൻ, അനൂപ് ഫിലിപ്പ്, പി.ടി നിഷ എന്നിവർ പ്രസംഗിച്ചു.