പത്തനംതിട്ട: കേരളത്തിന്റെ മൺമറഞ്ഞു പോയ അതുല്യ പക്ഷിനിരീക്ഷകൻ ഇന്ദുചൂഡൻ എന്ന പ്രൊഫ. കെ.കെ.നീലകണ്ഠന്റെ 29-ാംമത് ചരമവാർഷികം ആചരിച്ചു. ജില്ലയിലെ പക്ഷിനിരീക്ഷകരുടെ കൂട്ടായ്മയായ പത്തനംതിട്ട ബേഡേഴ്‌സിന്റെ ആഭിമുഖ്യത്തിലാണ് അനുസ്മരണപരിപാടികൾ സംഘടിപ്പിച്ചത്. പ്രസിഡണ്ട് ജിജി സാം ന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കോഡിനേറ്റർ ഹരി മാവേലിക്കര,​ സി.എ.അബ്ദുൾ ബഷീർ,​ ആർ. വേണുഗോപാലൻ, ഡോ.സി.ശശികുമാർ, ഡോ.ബി. ശ്രീകുമാർ എന്നിവർ കെ.കെ.നീലകണ്ഠനോടൊപ്പമുള്ള അവരുടെ അനുഭവങ്ങൾ പങ്കുവെച്ച് സംസാരിച്ചു. പത്തനംതിട്ട ബേഡേഴ്‌സ് അംഗം റോബിൻ.സി.കോശി നന്ദി രേഖപ്പെടുത്തി.