kottangal
കോട്ടാങ്ങൽ പഞ്ചായത്തിലെ മാരംകുളം - പുലിയുറമ്പ് റോഡ് മലയിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ട നിലയിൽ

മല്ലപ്പള്ളി: കനത്ത മഴയെ തുടർന്ന് മലയിടിഞ്ഞ് വീണ് ചുങ്കപ്പാറ മാരംകുളം - പുലിയറുമ്പ് റോഡിൽ ഗതാഗതം തടസപെട്ടു. ചരിവുകാലാ പടിക്കു സമീപം പതിനഞ്ചടി പൊക്കത്തിൽ നിന്ന് പാറയും മണ്ണും ഇന്നലെ പുലർച്ചെ ഇടിഞ്ഞു വീഴുകയായിരുന്നു. പൊതുമരാമത്ത് വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.