മല്ലപ്പള്ളി: വനിതാ ശിശുവികസന വകുപ്പ് ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ കൊവിഡ് വാക്‌സിനേഷൻ സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ചു. മല്ലപ്പള്ളി ബ്ലോക്കുതല ഉദ്ഘാടനം ബഥനി പള്ളി ഓഡിറ്റോറിയത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കുര്യാക്കോസ്, ത്രിതല പഞ്ചായത്ത് അംഗങ്ങളായ ലൈലാ അലക്‌സാണ്ടർ, വിദ്യാമോൾ, റെജി പണിക്കമുറി, സി.ഡിപി.ഒ കെ. ജാസ്മിൻ, ഡോ. സ്വപ്‌നാ ജോർജ്ജി, അംഗൻവാടി പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകി.