കൂടൽ: സി.പി.എം.കൂടൽ ലോക്കൽ കമ്മിറ്റി കലഞ്ഞൂർ പഞ്ചായത്തിലെ കൂടൽ മേഖലയിലെ ഓട്ടോത്തൊഴിലാളികൾക്ക് സ്‌നേഹകിറ്റ് വിതരണം നടത്തി. പച്ചക്കറിയും ഭക്ഷ്യധാന്യങ്ങളുമടങ്ങുന്ന കിറ്റ് സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു വിതരണം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. ഓട്ടോത്തൊഴിലാളി യൂണിയൻ സി.ഐ.ടി.യു കൊടുമൺ ഏരിയാ സെക്രട്ടറിഎസ്.രാജേഷ് അദ്ധ്യക്ഷനായി.സി.പി.എം.കൂടൽ ലോക്കൽ സെക്രട്ടറി വി.ഉന്മേഷ്, പഞ്ചായത്ത് പ്രസിഡന്റ് ടി.വി.പുഷ്പവല്ലി,ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി.ജയകുമാർ, ഓട്ടോ തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റിയംഗം ഷാജ കൂടൽ, ശ്യാംകുമാർ,ജൂബി,ബിനു അഞ്ചുമുക്ക്, അലക്‌സ് എന്നിവർ സംസാരിച്ചു.