പത്തനംതിട്ട: നിരൂപകനും അദ്ധ്യാപകനുമായിരുന്ന ഡോ.ആർ.ഭദ്രന്റെ അനുസ്മരണ സമ്മേളനം ദേശത്തുടി സാംസ്കാരിക സമന്വയത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു. നോവലിസ്റ്റ് എസ്.ഹരീഷ് ഉദ്ഘാടനം ചെയ്തു. മനോജ് ജാതവേദര്, രവിവർമ്മ തമ്പുരാൻ, അരുൺ എഴുത്തച്ഛൻ, കോന്നിയൂർ ബാലചന്ദ്രൻ, ഡോ.ഐശ്വര്യ മാധവൻ, ഡോ.എം.എസ്.പോൾ, ബിനു കെ.സാം, റെജി മലയാലപ്പുഴ,പ്രൊഫ.മോൻസി വി.ജോൺ,നിബുലാൽ വെട്ടൂർ, ചന്ദ്രബാബു പനങ്ങാട്,അയ്യപ്പദാസ്, ജിനു, കാർത്തിക ഭദ്രൻ എന്നിവർ പ്രസംഗിച്ചു.