തിരുവല്ല: കാറിലെത്തിയ ഗുണ്ടാ സംഘം നടത്തിയ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. ചുമത്ര സ്വദേശിയായ സൂരജി (28) നാണ് പരിക്കേറ്റത്. ആഞ്ഞിലിത്താനം സ്വദേശികളായ മൂവർ സംഘമാണ് ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. വീടിന് സമീപത്തെ റോഡിൽ നിൽക്കവേ കാറിലെത്തിയ സംഘം സൂരജിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ബഹളം കേട്ട് സമീപ വാസികൾ ഓടിക്കൂടുന്നത് കണ്ട് സംഘം കാറിൽ കയറി രക്ഷപെട്ടു. മർദ്ദനത്തിൽ സൂരജിന്റ കൈയുടെ അസ്ഥിക്ക് പൊട്ടലേറ്റിട്ടുണ്ട്. സൂരജിന്റ മൊഴിയുടെ അടിസ്ഥാനത്തിൽ ആഞ്ഞിലിത്താനം സ്വദേശികളായ മൂന്ന് പേർക്കെതിരെ കേസെടുത്തതായി തിരുവല്ല എസ്.ഐ പറഞ്ഞു.