തിരുവല്ല: ഓൺലൈൻ പഠനസൗകര്യമില്ലാത്തെ കുട്ടികൾക്കായി പെരിങ്ങര ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ 1999 ബാച്ച് പൂർവവിദ്യാർത്ഥി കൂട്ടായ്മ മൂന്ന് സ്മാർട്ട് ഫോണുകൾ സമ്മാനിച്ചു. അഡ്വ.സുജി പ്രമോദ്, പ്രമോദ് എന്നിവർ ചേർന്ന് സ്‌കൂൾ പി.ടി.എ പ്രസിഡൻ്റ് അമ്പിളി.ജി.നായർ, അദ്ധ്യാപികമാരായ നീത.വി, സജിത.എസ് എന്നിവർക്ക് ഫോണുകൾ കൈമാറി.