ഇലവുംതിട്ട: ന്യൂനപക്ഷ സ്‌കോളർഷിപ്പ് പരിഷ്‌ക്കരിച്ച് നടപ്പാക്കുമ്പോൾ ബുദ്ധമത വിഭാഗത്തിന് അഞ്ച് ശതമാനം നീക്കിവയ്ക്കണമെന്ന് കേരളാ ബുദ്ധിസ്റ്റ് മഹാസംന്ഹ് ആവശ്യപ്പെട്ടു. 80:20 എന്ന റിസർവേഷൻ നിലനിന്നപ്പോൾ ബുദ്ധമതം അടക്കമുള്ള ചില മതങ്ങൾക്ക് അർഹമായ പരിഗണന ലഭിച്ചില്ല. കോടതി വിധിയുടെ അടിസ്ഥാനത്തിൽ പുതിയ സ്‌കോളർഷിപ്പ് നടപ്പാക്കുമ്പോൾ മുസ്ലീം 50, ക്രിസ്ത്യൻ 30, ബുദ്ധസിക്ക്‌ജൈനസവ് രാഷ്ട്രീയൻ മതങ്ങൾക്ക് 5 ശതമാനമെന്ന ക്രമത്തിൽ സംവരണം കൊണ്ടുവരാൻ സർക്കാർ ശ്രമിക്കണമെന്ന് മഹാസംഹ് യോഗം പ്രമേയത്തിൽ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ഇലവുംതിട്ട ഡോ.അംബേദ്ക്കർ ഇംഗ്‌ളീഷ് മീഡിയം സ്‌കൂളിൽ ചേർന്ന സംസ്ഥാന സമിതി ഓൺലൈൻ യോഗത്തിൽ സെക്രട്ടറി ഭന്തേ കാശ്യാപ് അദ്ധ്യക്ഷത വഹിച്ചു. ജ്യോതിഷ്, എം.ആ ർ,അരുൺ. കെ.ബി, സനിൽ. സദാനന്ദൻ, ശരത് ശശി, ശ്രീരാജ്, സുരാജ് ടി.എസ് എന്നിവർ പങ്കെടുത്തു.