തിരുവല്ല: സംസ്ഥാനത്ത് നടക്കുന്ന വനം കൊള്ളക്കെതിരെ ബി.ജെ.പി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് മണ്ഡലത്തിലെ വില്ലേജ് ഓഫീസുകളുടെ പടിക്കലും റവന്യു ഓഫീസ് പടിക്കലും കുടാതെ പ്രധാന കേന്ദ്രങ്ങളിലും കൊവിഡ് പ്രോട്ടോകോൾ പാലിച്ച് പ്രതിഷേധ സമരം സംഘടിപ്പിക്കും. മണ്ഡലതല ഉദ്ഘാടനം തിരുവല്ല ആർ.ഡി.ഓഫീസ് |ജംഗ്ഷനിൽ ബി.ജെ പി ദേശീയ സമിതി അംഗം കെ.ആർ.പ്രതാപചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് അഡ്വ.ശ്യാം മണിപ്പുഴ അദ്ധ്യക്ഷത വഹിക്കും.