കുന്നന്താനം: കുതിച്ചുയരുന്ന പെട്രോൾ ഡീസൽ വില വർദ്ധനവ് രാജ്യത്തിന്റെ സമ്പദ്ഘടന താറുമാറാക്കുമെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം കുഞ്ഞു കോശി പോൾ. ഇന്ധന വിലവർദ്ധനവിനെതിരെ കേരള കോൺഗ്രസ് കുന്നന്താനം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പോസ്റ്റ് ഓഫീസ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊവിഡ് മൂലം ദുരിതത്തിലായ ജനങ്ങളെ സർക്കാർ കൊള്ളയടിക്കുകയാണ്. മണ്ഡലം പ്രസിഡന്റ് എം.എം. റജിയുടെ അദ്ധ്യക്ഷതയിൽ വി.ജെ. റജി, രാജു പീടികപറമ്പിൽ , കോട്ടൂർ ഉണ്ണികൃഷ്ണൻ , ബാബു മലയിൽ, മനോജ് മാത്യു, എ.എം.തോമസ് , മാത്യു കൂടത്തിൽ എന്നിവർ പ്രസംഗിച്ചു.