പന്തളം : വീടിന് മുകളിൽ നിന്ന് യുവാവ് വീണുമരിച്ചു. തുമ്പമൺ മണ്ണാകടവ് തുണ്ടിൽ കിഴക്കേതിൽ ബിജു തോമസാണ് (44) മരിച്ചത്. ഇന്നലെ വൈകിട്ട് 5.30ഓടെയാണ് സംഭവം. മക്കൾക്കൊപ്പം വീട്ടുമുറ്റത്ത് ഷട്ടിൽ കളിക്കുമ്പോൾ കോർക്ക് വീടിന്റെ ഷെയ്ഡിൽ കുരുങ്ങി. ഇതെടുക്കാനായി വീടിനുമുകളിൽ കയറിയപ്പോൾ കാൽവഴുതിവീഴുകയായിരുന്നു. ഉടൻതന്നെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റിലയൻസ് ഇൻഷുറൻസ് കമ്പനിയുടെ പത്തനംതിട്ട ശാഖാ മാനേജരായിരുന്നു. ഭാര്യ :ഷീന. മക്കൾ: സ്റ്റീവ്, സുസാൻ, ബെൻ.