bb

അരുവാപ്പുലം: ജില്ലയുടെ കിഴക്കൻ വനമേഖലകളിൽ നിന്ന് കണ്ടെത്തിയ ബോംബ് നിർമ്മാണത്തിനുപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കളുടെ ഉറവിടം സംബന്ധിച്ച് ദുരൂഹതയേറുന്നു. കോന്നി വനം ഡിവിഷനിലെ നടുവത്തുമൂഴി റേഞ്ചിൽപ്പെട്ട കല്ലേലി വയക്കരയിൽ നിന്നും പാടത്തെ കശുമാവിൻ തോട്ടത്തിൽ നിന്നുമാണ് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്. ഇതിനെ തുടർന്ന് വനംവകുപ്പ് വനമേഖലകളിൽ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട് . ജെലാറ്റിൻ സ്റ്റിക്കുകൾ , ഡിറ്റണേറ്റർ , വയറുകൾ, ബാറ്ററികൾ എന്നിവയാണ് പാടത്തുനിന്ന് കണ്ടെത്തിയത്. വയക്കര വനത്തിൽ നിന്ന് 96 ജെലാറ്റിൻ സ്റ്റിക്കുകളാണ് കണ്ടെത്തിയത്. കേന്ദ്ര ഇന്റലിജിൻസ് ബ്യൂറോയിലെയും ഭീകര വിരുദ്ധ സ്‌ക്വാഡിലെയും ഉദ്യോഗസ്ഥരും ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഉത്തർ പ്രദേശിൽ സ്ഫോടക വസ്തുക്കളുമായി പിടിയിലായ ആളിൽ നിന്ന് പാടം വനമേഖലയിലെ സ്ഫോടക വസ്തുക്കളെക്കുറിച്ച് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയ്ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. കേരള , തമിഴ്‌നാട് വനാതിർത്തികൾ കേന്ദ്രീകരിച്ച് തീവ്രവാദ സ്വഭാവമുള്ള സംഘടനകൾ പ്രവർത്തിക്കുന്നതായി നേരത്തെ തമിഴ്‌നാട് പൊലീസിലെ രഹസ്യാനേഷണ വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. ഏതെങ്കിലും സംഘടനകൾക്ക് ഇതിനു പിന്നിൽ ബന്ധമുണ്ടോ എന്ന് അന്വേഷണ എജൻസികൾ പരിശോധിക്കുകയാണ്.

ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കും

നടുവത്തുമൂഴി റേഞ്ചിലെ വനമേഖല തമിഴ്‌നാട് അതിർത്തിയിലെ അച്ചൻകോവിൽ വരെ വ്യാപിച്ചു കിടക്കുകയാണ്. കോന്നി - അച്ചൻകോവിൽ റോഡിലൂടെ വിനോദ സഞ്ചാരികൾ നേരത്തെ എത്തുമായിരുന്നു. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഇപ്പോൾ വനപാത വിജനമാണ് . കാട്ടാന ശല്യം രൂക്ഷമായതിനാൽ വനപാലകരല്ലാതെ അധികമാരും വനത്തിലേക്ക് പ്രവേശിക്കാറുമില്ല. നേരത്തെ ചെക്ക് പോസ്റ്റുകളിൽ വനം വകുപ്പിന്റെ പരിശോധന ശക്തമായിരുന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് നിലച്ചിരുന്ന പരിശോധന വീണ്ടും ശക്തമാക്കും . സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സ്ഥലങ്ങളുടെ സമീപ പ്രദേശങ്ങളായ വെള്ളംതെറ്റി, മാങ്കോട്, അതിരുങ്കൽ , കലഞ്ഞൂർ, കൊക്കാത്തോട്, ഒരേക്കർ , കല്ലേലി , കല്ലേലിത്തോട്ടം, ഊട്ടുപാറ, അരുവാപ്പുലം തുടങ്ങിയ പ്രദേശങ്ങളിലുള്ളവർ ഭീതിയിലാണ്.

തീവ്രവാദി ബന്ധം അന്വേഷിക്കും

സ്‌​ഫോ​ട​ക​ ​വ​സ്തു​ക്ക​ൾ​ ​ക​ണ്ടെ​ത്തി​യ​ ​സം​ഭ​വ​ത്തി​ൽ​ ​തീ​വ്ര​വാ​ദി​ ​ബ​ന്ധ​മു​ണ്ടോ​യെ​ന്ന് ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണം​ ​തു​ട​ങ്ങി.​ ​ന​ടു​വ​ത്തു​മൂ​ഴി,​ ​കൊ​ക്കാ​ത്തോ​ട് ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​തീ​വ്ര​വാ​ദി​ക​ളു​ടെ​ ​ര​ഹ​സ്യ​ ​ക്യാ​മ്പ് ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​മു​മ്പ് ​ന​ട​ന്നി​രു​ന്നു.​ ​അ​ന്ന​ത്തെ​ ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണ​ത്തി​ന്റെ​ ​രേ​ഖ​ക​ളും​ ​ഇ​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.​ ​കോ​ന്നി​ ​താ​ലൂ​ക്കി​ലെ​ ​പാ​റ​മ​ട​ക​ളി​ലെ​ ​ക​ഴി​ഞ്ഞ​ ​കു​റേ​ ​മാ​സ​ങ്ങ​ളി​ലെ​ ​സ്‌​ഫോ​ട​ക​ ​വ​സ്തു​ക്ക​ളു​ടെ​ ​ക​ണ​ക്കെ​ടു​പ്പും​ ​ആ​രം​ഭി​ച്ചു.​ ​അ​ന​ധി​കൃ​ത​മാ​യി​ ​ന​ട​ത്തു​ന്ന​ ​പാ​റ​മ​ട​ക​ളി​ൽ​ ​നി​ന്ന് ​ഉ​പ​ക്ഷി​ക്ക​പ്പെ​ട്ട​താ​ണോ​ ​ജ​ലാ​റ്റി​ൻ​ ​സ്റ്റി​ക്കു​ക​ളെ​ന്നും​ ​സം​ശ​യി​ക്കു​ന്നു​ണ്ട്.​ ​പ​ഴ​ക്കം​ ​ചെ​ന്ന​ ​ജ​ലാ​സ്റ്റി​ൻ​ ​സ​റ്റി​ക്കു​ക​ളാ​ണ് ​വ​യ​ക്ക​ര​യി​ൽ​ ​നി​ന്ന് ​കി​ട്ടി​യ​തെ​ന്ന് ​ക​രു​തു​ന്നു.​ ​ഇ​തി​ൽ​ ​ബാ​ച്ച് ​ന​മ്പ​ർ​ ​കാ​ണാ​നി​ല്ലെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​ ​ശാ​സ്ത്രീ​യ​ ​പ​രി​ശോ​ധ​ന​യ്ക്കാ​യി​ ​ഇ​വ​ ​അ​യ​ച്ചി​രി​ക്കു​ക​യാ​ണ്.
ജി​ല്ല​ ​പോ​ലീ​സ് ​മേ​ധാ​വി​ ​പി.​ ​നി​ശാ​ന്തി​നി​ ​സം​ഭ​വ​ ​സ്ഥ​ലം​ ​സ​ന്ദ​ർ​ശി​ച്ചു. സം​ഭ​വം​ ​അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​യി​ ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​രൂ​പീ​ക​രി​ച്ച​താ​യി​ ​അ​വ​ർ​ ​പ​റ​ഞ്ഞു.​ ​ഡി.​സി.​ആ​ർ​ ​ഡി.​ ​ഡി.​വൈ.​എ​സ്.​പി​ ​പ്ര​താ​പ​ച​ന്ദ്ര​ൻ​ ​നാ​യ​ർ​ ,​ ​കോ​ന്നി​ ​ഡി​വൈ.​എ​സ്.​പി.​ ​ബൈ​ജു​ ​കു​മാ​ർ​ ,​ ​കോ​ന്നി​ ,​ ​കൂ​ട​ൽ​ ​സി.​ഐ​ ​മാ​ർ​ ​എ​ന്നി​വ​ര​ട​ങ്ങി​യ​താ​ണ് ​സം​ഘം.​ ​കൂ​ടു​ത​ൽ​ ​മേ​ഖ​ല​ക​ളി​ലേ​ക്ക് ​അ​ന്വേ​ഷ​ണം​ ​വ്യാ​പി​പ്പി​ക്കും.