ചിറ്റാർ : ഗ്രാമപഞ്ചായത്ത് പരിധിയിൽ പൊതുജനങ്ങളുടെ ജീവനും, സ്വത്തിനും ഭീഷണിയായി സ്വകാര്യ ഭൂമിയിലുള്ള അപകടകരമായ വൃക്ഷങ്ങളും, ശിഖരങ്ങളും, കാലവർഷം ആരംഭിച്ച സാഹചര്യത്തിൽ വസ്തു ഉടമകൾ തന്നെ സ്വന്തം ഉത്തരവാദിത്വത്തിൽ അടിയന്തരമായി മുറിച്ചു മാറ്റേണ്ടതാണ്. ഇപ്രകാരം മുറിച്ചുമാറ്റാത്ത വൃക്ഷങ്ങളോ ശിഖരങ്ങളോ, ഫലങ്ങളോ വീണ് പൊതുജനങ്ങളുടെ ജീവനും, സ്വത്തിനും, നാശനഷ്ടം ഉണ്ടാകുന്ന പക്ഷം വസ്തു ഉടമയ്‌ക്കെതിരെ ദുരന്തനിവാരണനിയമപ്രകാരം നടപടി സ്വീകരിക്കുന്നതായിരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.