gurusparsam-programme
Gurusparsam Programme

റാന്നി : കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.പി.എസ് ടി.എ) യുടെ ആഭിമുഖ്യത്തിൽ റാന്നിയിലെ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്കായി ഓക്‌സി മീറ്ററുകൾ, പി.പി.ഇ. കിറ്റുകൾ, വെയ്പറേസർ , മാസ്‌കുകൾ എന്നിവ അടങ്ങിയ കൊവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു. സംസ്ഥാനത്തുടനീളം കെ.പി.എസ്.ടി.എ നടപ്പിലാക്കി വരുന്ന ഗുരുസ്പർശം പരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. റാന്നി-പഴവങ്ങാടി പഞ്ചായത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ജെസി അലക്‌സ് പ്രസിഡന്റ് അനിതാ അനിൽ കുമാറിന് കിറ്റുകൾ നൽകി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോൺ ഏബ്രഹാം, നാറാണംമൂഴിയിൽ പ്രസിഡന്റ് ബീനാ ജോബി, വൈസ് പ്രസിഡന്റ് രാജൻ നീറം പ്ലാക്കൽ എന്നിവരും വെച്ചുച്ചിറയിൽ പ്രസിഡന്റ് ടി.കെ.ജെയിംസ്, വൈസ് പ്രസിഡന്റ് നിഷ അലക്‌സ്, സെക്രട്ടറി വി.ജെ ഗിരീഷ് എന്നിവരും സാധനങ്ങൾ ഏറ്റുവാങ്ങി കെ.പി.എസ്.ടി.എ നേതാക്കളായ വി.ജി.കിഷോർ, സണ്ണി മാത്യു, ബിജുമോൻ സി.കെ, ലിബി കുമാർ, സാബു പുല്ലാട്, ജോബിൻ തോമസ് എന്നിവർ പ്രസംഗിച്ചു.