തിരുവല്ല: നെടുമ്പ്രം ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ സ്‌കൂൾ കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന, കൊവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ സൗകര്യങ്ങൾ വർദ്ധിപ്പിക്കുക തുടങ്ങിയ പരിപാടികളുടെ ഉദ്ഘാടനം നാളെ രാവിലെ 9ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കൊവിഡ് മാനദണ്ഡപ്രകാരം നടക്കുന്ന ചടങ്ങിൽ മന്ത്രി വി. എൻ.വാസവൻ നിർവഹിക്കുന്നതാണ്. മാത്യു ടി.തോമസ് എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും.