ചെങ്ങന്നൂർ: കഴിഞ്ഞ നാലാഴ്ചയായി പ്രവർത്തിക്കാതിരുന്ന ജില്ലാ ആശുപത്രിയിലെ കാരുണ്യ ഫാർമസിയിൽ മരുന്നു വില്പന ആരംഭിച്ചു. നഗരസഭാ കൗൺസിലറും മുൻ ചെയർമാനുമായ കെ.ഷിബു രാജൻ മന്ത്രി വീണാ ജോർജിനും ജില്ലാ മെഡിക്കൽ ഓഫീസർക്കും നൽകിയ പരാതിയെ തുടർന്നാണ് നടപടി. ഇന്നലെ രാവിലെ മുതലാണ് ഫാർമസിയിൽ മുരുന്നു വില്പന ആരംഭിച്ചത്. പരാതിയെ തുടർന്ന് ജില്ലാ ആശുപത്രിയിൽ എത്തിയ ജില്ലാ ഡ്രഗ് ഇൻസ്‌പെക്ടർ മഞ്ജു പ്രതാപ് സ്ഥല പരിശോധന നടത്തി തുടർ നടപടി വേഗത്തിലാക്കിയതിനെ തുടർന്നാണ് മരുന്നു വില്പന ആരംഭിച്ചത്. ചെറിയ പോരായ്മകൾ കണ്ടെത്തിയെങ്കിലും അവ ഉടനടി പരിഹരിക്കാം എന്ന ഉറപ്പിന്മേലാണ് ഫാർമസി തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയത്.