തിരുവല്ല: കർഷകരുടെ മറവിൽ വനംകൊള്ളക്കാർക്ക് നിയമം മാറ്റിയ ഇടതുമുന്നണി ആധുനീക വീരപ്പന്മാരുടെ ഒളിസങ്കേതമായി മാറിയെന്ന് ബി.ജെ.പി ദേശീയ സമിതിഅംഗം കെ.ആർ.പ്രതാപചന്ദ്ര വർമ്മ പറഞ്ഞു. സംസ്ഥാന വ്യാപകമായി നടന്ന മരംകൊള്ളക്കെതിരെ ബി.ജെ.പി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആർ.ഡി.ഒ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമത്തിൽ മാറ്റം വരുത്തിയപ്പോൾ കാട്ടുകള്ളന്മാരെ സഹായിക്കുന്ന നിലപാടാണ് ഇടതുമുന്നണി മന്ത്രിമാർ സ്വീകരിച്ചതെന്നും റവന്യു, വനം മന്ത്രിമാരുടെ മൗനമാണ് കോടിക്കണക്കിന് രൂപയുടെ കൊള്ളയ്ക്ക് സഹായമായതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.ശ്യാം മണിപ്പുഴ അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ ജയൻ ജനാർദ്ദനൻ, അനീഷ് വർക്കി, കർഷകമോർച്ച സംസ്ഥാന സെക്രട്ടറി സുരേഷ് ഓടയ്ക്കൽ, ജില്ലാസെൽ കോർഡിനേറ്റർ വിനോദ് തിരുമൂലപുരം, കൺവീനർ നരേന്ദ്രൻ ചെമ്പകവേലിൽ, യുവമോർച്ച മണ്ഡലം പ്രസിഡണ്ട് അനീഷ് പുത്തരിയിൽ, കൗൺസിലർ പൂജാ ജയൻ, ദീപാവർമ്മ, അശോകൻ, രാജേഷ് സംക്രമത്ത് എന്നിവർ പങ്കെടുത്തു.