മല്ലപ്പള്ളി: കെ.എസ്.ആർ.ടി.സി മല്ലപ്പള്ളി സബ് ഡിപ്പോയിൽ നിന്നും ഇന്നുമുതൽ കൂടുതൽ ബസുകൾ സർവീസ് നടത്തും. കഴിഞ്ഞ ദിവസം പാലക്കാട് സൂപ്പർ ഫാസ്റ്റ്, അമൃതാ ആശുപത്രി ഫാസ്റ്റ് പാസഞ്ചർ എന്നിവ ആരംഭിച്ചതിന് പിന്നാലെയാണ് ഇന്ന് മുതൽ കോട്ടയം - കോഴഞ്ചേരി റൂട്ടിൽ 6 വേണാട് ബസുകളും, ചുങ്കപ്പാറ - മല്ലപ്പള്ളി - കല്ലൂപ്പാറ - തിരുവല്ല റൂട്ടിൽ 4 ഓർഡിനറി ബസുകളും സർവീസ് നടത്തുന്നതെന്ന് ഡിപ്പോ അധികൃതർ അറിയിച്ചു.